തിരുവനന്തപുരം: തെറ്റുകളെ ഭയമില്ലാതെ വിരൽചൂണ്ടി വിമർശിക്കുന്നതിനൊപ്പം തന്നെ, സമൂഹത്തിൽ സംഭവിക്കുന്ന നല്ല കാര്യങ്ങളെ തുറന്ന മനസ്സോടെ അഭിനന്ദിക്കാൻ കൂടി തയ്യാറാകുന്നതാണ് യഥാർത്ഥ മാധ്യമധർമ്മമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് ദീപിക ദിനപത്രത്തിന്റെ 140-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസവും പുനരധിവാസവും സാമൂഹിക ഉൾച്ചേരലും ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ 2026-27 അധ്യയന വർഷ പ്രവേശനോത്സവം (ജൂൺ 1) സംഘടിപ്പിക്കും. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ 10.30 ന് ഏലൂർ നഗരസഭയിലെ ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് സ്ഥാപനത്തിൽ നടക്കും. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൻ്റെ നേതൃത്വത്തിൽ ചാവറ ഫിലിം സ്കൂൾ,ചവറ മൂവി സർക്കിൾ, കൊച്ചിൻ ഫിലിം സൊസൈറ്റി ,ദൃശ്യമോഹനം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏട്ടാമത് ചാവറ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് സമ്മേളനം സംവിധായകൻ ജിബു ജേക്കബ് ഉദഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. ......
കടമക്കുടി : കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി ഒൻപതാം നമ്പർ അങ്കണവാടിയിലെ യാത്രയയപ്പും പ്രവേശനോത്സവവും പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് പാവന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ കെ വാസു അധ്യക്ഷത വഹിച്ചു.എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി ചടങ്ങിൽ അനുമോദിച്ചു. ......
ദോഹ: ബലി പെരുന്നാളാഘോഷത്തോടനുബന്ധിച്ച് വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തർ മെഹന്തി മത്സരവും ബിരിയാണി പാചക മത്സരവും സംഘടിപ്പിച്ചു.......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി 'ഗുരു വസന്തോത്സവം 2026' എന്ന പേരിൽ
ആഗസ്റ്റ് 16 അത്തം മുതൽ 28 ചതയം വരെ 13 ദിവസങ്ങളിലായി ആത്മീയ- കലാ- സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നതിന് നേതൃയോഗം തീരുമാനിച്ചു. തിരുവാതിരകളി, കൈകൊട്ടിക്കളി, സാഹിത്യ രചന, പ്രസംഗം, ചിത്രകല, പാചകം, കലാകായിക മത്സരങ്ങൾ, ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങി വിവിധ കലാ മൽസരങ്ങൾ, കായിക മൽസരങ്ങൾ, കവിയരങ്ങ്, വിശേഷാൽ പൂജകൾ, ഘോഷയാത്ര എന്നിവയും ഗുരു വസന്തോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മേഖല ഭാരവാഹികൾ, അഡ്.കമ്മറ്റിയംഗങ്ങൾ എന്നിവരുൾപ്പെട്ട നേതൃയോഗം തീരുമാനിച്ചു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ......
വെണ്മണി. വി എഫ് പി സി കെ സ്വാശ്രയ കർഷകസമിതിയുടെ 22 മത് വാർഷിക പൊതുയോഗം
വിപണി അങ്കണത്തിൽ സമിതി പ്രസിഡന്റ് വർക്കി തോമസിന്റെ അധ്യക്ഷതയിൽ കൂടി.യോഗo
ആലപ്പുഴ ജില്ലാ മാനേജർ സിന്ധു എസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും
നടന്നു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിൽ മുതിർന്നവരിൽ നാലിൽ ഒരാൾ വീതം (25 ശതമാനം) പുകയില ഉപയോഗിക്കുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ. ആഗോള പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്ന ഈ കണക്കുകളുള്ളത്. ......